ദരിദ്ര രാജ്യങ്ങൾക്ക് വിപണികളിലേക്ക് നികുതി രഹിത പ്രവേശനം അനുവദിച്ച് ചൈന

NOVEMBER 20, 2024, 8:20 PM

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളുമായുള്ള വ്യാപാര തടസ്സങ്ങൾ നീക്കാനൊരുങ്ങി ചൈന. ഇതിൻ്റെ ഭാഗമായി ദരിദ്ര രാജ്യങ്ങൾക്ക് ചൈനയുടെ വിപണിയിൽ ‘സീറോ താരിഫിൽ’ പ്രവേശനം അനുവദിച്ചു. 

ചൈനയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ വികസനം കുറഞ്ഞ  രാജ്യങ്ങൾക്കും ഈ വർഷം അവസാന മാസം മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന 100 ശതമാനം ഇനങ്ങളിലും 'സീറോ താരിഫ്' പ്രയോജനപ്പെടുമെന്ന് സ്റ്റേറ്റ് കൗൺസിലിൻ്റെ ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ പ്രഖ്യാപിച്ചു. 

ഈ നീക്കം ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ നിന്നുള്ള കപ്പൽ ഗതാഗത ചെലവ് കുറക്കുമെന്നും ചൈന ഇതിനകം ആധിപത്യം ഉറപ്പിച്ച രാജ്യത്തി​ന്‍റെ ചില ഭാഗങ്ങളിൽ ആഗോള വ്യാപാരത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു. 

vachakam
vachakam
vachakam

‘സീറോ താരിഫ്’ പ്രഖ്യാപത്തോടെ പ്രയോജനം ലഭിക്കുന്നവയിൽ 33 ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റിലെ യെമൻ, ദക്ഷിണ പസഫിക്കിലെ കിരിബാതിയും സോളമൻ ദ്വീപുകളും, ഏഷ്യയിലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാൻമർ, നേപ്പാൾ, കിഴക്കൻ തിമോർ എന്നിവ ഉൾപ്പെടും. ചൈനയുടെ വിപണിയെ ആഫ്രിക്കക്കുള്ള അവസരമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam