റിയോ ഡി ജനീറോ: വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും. ബ്രസീലില്‍ നടക്കുന്ന ഒന്‍പതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു കൂടിക്കാഴ്ച.
വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. 2025 മുതല്‍ 2029 വരെയുള്ള, ഇന്ത്യ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ പ്രഖ്യാപനമായിരുന്നു ചര്‍ച്ചയിലെ പ്രധാന തീരുമാനം.
ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോര്‍ജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോനി എക്‌സില്‍ കുറിച്ചു.
ശക്തമായ സഹകരണത്തിലൂടെയുള്ള പരസ്പര നേട്ടങ്ങള്‍ക്ക് പുറമേ, ജനാധിപത്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നീ മൂല്യങ്ങള്‍ പങ്കിടന്നതിനുള്ള പിന്തുണയും ലക്ഷ്യമുടുന്നുവെന്ന് മെലോനി വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടി, ഇരുരാജ്യങ്ങളും തമ്മില്‍ വളര്‍ന്നുവരുന്ന സൗഹൃദത്തില്‍ മോദി ഉത്സാഹം പ്രകടിപ്പിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പരസ്പര സഹകരണം ലോകത്തിന് മികച്ച സംഭാവന നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്