ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ആക്രമണം. പാസഞ്ചര്‍ വാനുകള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 38 പേരുടെ മരണം പ്രവിശ്യാ സെക്രട്ടറി നദീം അസ്ലം ചൗധരി സ്ഥിരീരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
ഷിയാ മുസ്ലീങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന കുറം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. പരചിനാറില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു വാഹനങ്ങള്‍. പെട്ടെന്ന് തോക്കുധാരിയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിഭാഗീയ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ധാരാളം സുന്നികളും ഷിയ മുസ്ലീങ്ങളും സഹവസിക്കുന്ന ജില്ലയാണ് കുറം. ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുസമുദായങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഇപ്പോള്‍ സംഭവിച്ച വെടിവെപ്പും വിഭാഗീയതയുടെ പേരിലാണെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്