മോസ്‌കോ: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സമാധാനം തേടുന്നതില്‍ ട്രംപ് ഭരണകൂടം തികച്ചും ഊര്‍ജ്ജസ്വലവും ആത്മാര്‍ത്ഥവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കാനിരിക്കുന്ന യുഎസ്-റഷ്യ ഉച്ചകോടിക്ക് ഇരു നേതാക്കളും തയ്യാറെടുക്കുന്നതിനിടെയാണ് പുടിന്റെ പ്രശംസ.
ക്രെംലിന്‍ പുറത്തിറക്കിയ ഒരു വീഡിയോയില്‍, ട്രംപിന്റെ ടീം 'ശത്രുത അവസാനിപ്പിക്കാനും' 'ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും താല്‍പ്പര്യമുള്ള കരാറുകളില്‍ എത്തിച്ചേരാനും' വളരെ ഊര്‍ജ്ജസ്വലവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പുടിന്‍ പറഞ്ഞു. ആണവായുധ നിയന്ത്രണ കരാറുകളിലൂടെ റഷ്യ, യുഎസ്, യൂറോപ്പ്, വിശാലമായ ലോകം എന്നിവയ്ക്കിടയില്‍ ദീര്‍ഘകാല സമാധാനം കൈവരിക്കാമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഉച്ചകോടി പരാജയപ്പെടാനുള്ള സാധ്യത 25% ആണെന്ന് വാഷിംഗ്ടണില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ വിജയിച്ചാല്‍ തുടര്‍ന്നുള്ള, ത്രികക്ഷി കൂടിക്കാഴ്ചയ്ക്കായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ അലാസ്‌കയിലേക്ക് കൊണ്ടുവരാമെന്നും ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്