ലണ്ടന്‍: ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് നടപടി തുടങ്ങി. ബക്കിങ്ങാം കൊട്ടാരം വ്യാഴാഴ്ച ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്‍ഡ്രു രാജകുമാരന് ലഭിച്ച പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള ഔദ്യോഗിക നടപടികള്‍ രാജാവ് ആരംഭിച്ചതായും ബക്കിങ്ങാം കൊട്ടാരം പത്രക്കുറിപ്പില്‍ പറഞ്ഞു.
യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരുപാടു വിവാദങ്ങളില്‍ പെട്ടിരുന്നു ആന്‍ഡ്രു രാജകുമാരന്‍. അതിനാല്‍ രാജകുടുംബത്തിന് പേരുദോഷം ഉണ്ടാകാതിരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ആന്‍ഡ്രു രാജകുമാരന്‍ എന്ന പദവിയും എടുത്തുമാറ്റും. ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്നാകും ഇനി ആന്‍ഡ്രു രാജകുമാരന്‍ അറിയപ്പെടുക.
കൊട്ടാരത്തില്‍ കഴിയാനുള്ള അനുമതി തിരികെ നല്‍കണമെന്നും സ്വകാര്യ താമസ സ്ഥലത്തേക്ക് മാറണമെന്നും കത്തില്‍ ആന്‍ഡ്രു രാജകുമാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തനിക്ക് നേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ആന്‍ഡ്രു രാജകുമാരന്‍ നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു. ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവി നഷ്ടമാകും.
വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗിക ബന്ധവും തുടര്‍ന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേല്‍പിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. ആരോപണങ്ങളെല്ലാം തള്ളിയ ആന്‍ഡ്രു നേരത്തെ ചാള്‍സ് രാജാവുമായി ചര്‍ച്ച നടത്തിയതിന് ശേഷം രാജകീയ പദവികള്‍ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രാജകുമാരന്‍ എന്ന പദവി നിലനിര്‍ത്തിയിരുന്നു. പുതിയ നടപടിയിലൂടെ അത് റദ്ദാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
