പാകിസ്ഥാൻ : ക്വറ്റയിലെ പാകിസ്ഥാൻ സൈനിക ആസ്ഥാനത്ത് വൻ സ്ഫോടനം. കിഴക്കൻ ക്വറ്റയിലെ ഫ്രോണ്ടിയർ കോർപ്സ് ആസ്ഥാനത്തിന് സമീപം ശക്തമായ സ്ഫോടനവും തുടർന്ന് വെടിവയ്പ്പും ഉണ്ടായി. മോഡൽ ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഫോടനത്തിന്റെ ശബ്ദം കേട്ടു.
സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നു. പാകിസ്ഥാൻ വാർത്താ വെബ്‌സൈറ്റായ ഡോണിന്റെ റിപ്പോർട്ട് പ്രകാരം, സ്ഫോടനത്തിൽ ഇതുവരെ 10 പേർ മരിച്ചതായും 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാം.
ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കറും ആരോഗ്യ സെക്രട്ടറി മുജീബ്-ഉർ-റഹ്മാനും സിവിൽ ഹോസ്പിറ്റൽ ക്വറ്റ, ബിഎംസി ഹോസ്പിറ്റൽ, ട്രോമ സെന്റർ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനം നഗരത്തിൽ പരിഭ്രാന്തി പരത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സംഭവസ്ഥലത്ത് വെടിയൊച്ചയും കേട്ടു. തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്