വത്തിക്കാന്‍സിറ്റി: മിഡില്‍ ഈസ്റ്റ്, റഷ്യ-ഉക്രെയ്ന്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ആദ്യ ക്രിസ്മസ് സന്ദേശം പങ്കുവച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. യേശു ഒരു കാലിത്തൊഴുത്തില്‍ ജനിച്ചത് ഓര്‍മ്മിപ്പിച്ച്, ദരിദ്രരെയും അപരിചിതരെയും സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ്, സഹായം ആവശ്യമുള്ളവരെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു, ലോക സമാധാനത്തിനും പ്രത്യാശയ്ക്കും വേണ്ടിയും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
മിഡില്‍ ഈസ്റ്റ് യുദ്ധത്തെ അര്‍ത്ഥശൂന്യമെന്നാണ് പോപ്പ് ലിയോ പതിനാലാമന്‍ വിശേഷിപ്പിച്ചത്. ആഴമേറിയതും പ്രകടവുമായ മുറിവുകള്‍ അവശേഷിപ്പിക്കുകയാണ് ഗാസയെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയായതിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് പ്രസംഗത്തിലാണ് യുദ്ധത്തിലെ മുറിവുകളെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചത്. ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ആഴ്ചകളോളം മഴയ്ക്കും കാറ്റിനും തണുപ്പിനും വിധേയരായി കൂടാരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നും പോപ്പ് ചോദിച്ചു. യുദ്ധം തുടരുകയോ അവസാനിക്കുകയോ ചെയ്താലും സാധാരണക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''ഗസ്സയിലെ ടെന്റുകളെക്കുറിച്ച് എങ്ങനെയാണ് നമുക്ക് എങ്ങനെ ചിന്തിക്കാതിരിക്കാനാവുക?ആഴ്ചകളോളം മഴയ്ക്കും കാറ്റിനും തണുപ്പിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിരവധി യുദ്ധങ്ങളിലൂടെ പരീക്ഷിക്കപ്പെടുന്ന, പ്രതിരോധമില്ലാത്ത ജനതയുടെ മാംസം ദുര്‍ബലമാണ്'-അദ്ദേഹം പറഞ്ഞു. അതേസമയം വിശ്വാസത്തിന്റെയും, ദാനധര്‍മ്മത്തിന്റെയും, പ്രത്യാശയുടെയും സമയമായും ക്രിസ്മസിനെ പോപ്പ് വിശേഷിപ്പിച്ചു. മഴയെ വകവയ്ക്കാതെയും സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പുറത്ത് ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ബെത്ലഹേമില്‍, ക്രിസ്മസ് കുര്‍ബാനയ്ക്കായി ബുധനാഴ്ച രാത്രി നൂറുകണക്കിന് വിശ്വാസികളാണ് നേറ്റിവിറ്റി പള്ളിയില്‍ ഒത്തുകൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
