വത്തിക്കാൻ സിറ്റി: ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഉടൻ പുറത്തിറങ്ങാൻ പോകുന്ന 'പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല: മെച്ചപ്പെട്ട ലോകത്തിലേക്കുള്ള തീർഥാടകർ' എന്ന പുസ്തകത്തിലാണ് മാർപാപ്പയുടെ ഉദ്ധരണിയുള്ളത്.
ചില വിദഗ്ദരുടെ അഭിപ്രായത്തിൽ, ഗാസയിൽ നടക്കുന്നത് വംശഹത്യയുടെ സ്വഭാവസവിശേഷതകൾ ഉള്ളവയാണ്. നിയമജ്ഞരും അന്താരാഷ്ട്ര സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതിക നിർവചനത്തിന് ഇത് അനുയോജ്യമാണോ എന്ന് ഞങ്ങൾ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്," മാർപാപ്പ പറഞ്ഞു.
ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പയാണ് പുസ്തകത്തിൽ നിന്നുള്ള മാർപാപ്പയുടെ ഉദ്ധരണികൾ റിപ്പോർട്ട് ചെയ്തത്. പോപ്പുമായുള്ള അഭിമുഖത്തെ ആസ്പദമാക്കി ഹെർനാൻ റെയ്സ് അൽകൈഡ് എഴുതിയ പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങും.
അതേസമയം, മാർപാപ്പയുടെ വംശഹത്യാ പരാമർശത്തിനെതിരെ വത്തിക്കാനിലെ ഇസ്രായേല്‍ എംബസി രംഗത്തുവന്നു. '2023 ഒക്ടോബർ ഏഴിന് ഇസ്രായേല്‍ പൗരൻമാർക്ക് നേരെ വംശഹത്യാ ആക്രമണം നടന്നു. അതിനുശേഷം, തങ്ങളുടെ പൗരൻമാരെ വധിക്കാനുള്ള ഏഴ് വ്യത്യസ്ത മുന്നണികളില്‍നിന്നുള്ള ശ്രമങ്ങള്‍ക്കെതിരെ ഇസ്രായേല്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചു.
അതിനെ മറ്റേതെങ്കിലും പേരില്‍ വിശേഷിപ്പിക്കാനുള്ള ഏതൊരു ശ്രമവും യഹൂദ രാഷ്ട്രത്തെ ഒറ്റപ്പെടുത്താനുള്ളതാണ്' -അംബാസഡർ യാറോണ്‍ സൈഡ്മാനെ ഉദ്ധരിച്ചുകൊണ്ട് ഇസ്രായേല്‍ എംബസി 'എക്സി'ല്‍ പോസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്