ദില്ലി: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണ പിടിച്ചെടുത്തത്.
ചടങ്ങിലേക്ക് ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി അറിയിച്ചു.
ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കില്ല.
ചൈനീസ് പ്രസിഡന്‍റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് . ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഠനച്ചെലവിൽ നട്ടംതിരിഞ്ഞ് ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ; സ്റ്റൈപ്പൻഡിന്റെ 60 ശതമാനവും വാടകയ്ക്ക്, മാഞ്ചസ്റ്ററിലെ
റഷ്യ ബ്രിട്ടനെ ആക്രമിച്ചാൽ എന്തുഭവിക്കും? ഒരു 'ഡേ-ബൈ-ഡേ' യുദ്ധസാഹചര്യം; ഭയാനകമായ മുന്നറിയിപ്പുമായി സൈനിക
ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് പുതിയ ദൗത്യം; യുദ്ധം അവസാനിച്ചാലുടൻ ചർച്ചകൾ തുടങ്ങാൻ ലോകരാജ്യങ്ങൾ
രാജകീയ പദവികളില്ല, സർക്കാർ ഫണ്ടുമില്ല; ഹാരിയുടെയും മേഗന്റെയും ഓസ്ട്രേലിയൻ യാത്രയ്ക്ക് പണം മുടക്കുന്നത്