ഇസ്ലാമാബാദ്: ടെക് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് രാജ്യത്ത് സേവനം നല്‍കുന്നതിന് താല്‍ക്കാലിക അനുമതി നല്‍കി പാകിസ്ഥാന്‍.
ഭൂമിയുടെ അന്തരീക്ഷത്തോടു ചേര്‍ന്ന് ഭ്രമണം ചെയ്യുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് നല്‍കുന്ന സ്ഥാപനങ്ങളില്‍, ആഗോളതലത്തില്‍ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച കമ്പനികളില്‍ ഒന്നാണ് സ്റ്റാര്‍ലിങ്ക് സര്‍വീസസ്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റാര്‍ലിങ്കിന് പാകിസ്ഥാനില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ അനുവദിച്ചതായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഷാസ ഫാത്തിമ ഖവാജ ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
'എല്ലാ സുരക്ഷാ, നിയന്ത്രണ ഏജന്‍സികളുടെയും സമവായത്തോടെ സ്റ്റാര്‍ലിങ്കിന് താല്‍ക്കാലിക എന്‍ഒസി നല്‍കിയിട്ടുണ്ട്,' ഷാസ പറഞ്ഞു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് ഗണ്യമായ മുന്നേറ്റം നടത്തുന്നുണ്ടെന്ന് ഷാസ പറഞ്ഞു.
പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ സ്റ്റാര്‍ലിങ്ക് അപേക്ഷിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ജനുവരിയില്‍ മസ്‌ക് പ്രസ്താവിച്ചിരുന്നു. സ്റ്റാര്‍ലിങ്കിന് എയര്‍ടെലുമായും ജിയോയുമായും സഹകരിച്ച് ഇന്ത്യയില്‍ സേവനം നല്‍കാന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്