ഗാസ: ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ കൃത്രിമം കാണിച്ച് ഹമാസ് ഇസ്രായേലിനെയും അമേരിക്കയെയും ലോകത്തെയും വഞ്ചിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
കസ്റ്റഡിയിലുള്ള മൃതദേഹം ഹമാസ് പുറത്തെടുത്ത് മണ്ണിട്ടു മൂടി വീണ്ടും കുഴിച്ചെടുക്കുന്നതായി ആരോപിച്ചുള്ള വീഡിയോ പുറത്ത് വിട്ടാണ് ഇസ്രയേലിന്റെ ആരോപണം. ഇതിലൂടെ അമേരിക്കയെയും ലോകത്തെയും ഹമാസ് ചതിച്ചെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രസ്താവന.
മൃതദേഹങ്ങൾ കെട്ടിടങ്ങൾക്കടിയിൽ ആണെന്നും തിരച്ചിൽ നടത്താൻ സമയം ആവശ്യമാണെന്നും അവകാശപ്പെട്ട് ഹമാസ് മനഃപൂർവ്വം സമയം നീട്ടുകയാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു.
എന്നാൽ ഇസ്രയേൽ ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലാണ് മൃതദേഹങ്ങളെന്ന് ഹമാസ് വാദിക്കുന്നു. എന്നിരുന്നാലും, ഹമാസിന്റെ പക്കൽ എല്ലാ മൃതദേഹങ്ങളുണ്ടെന്നും ഇസ്രായേൽ പറയുന്നു.
ഗാസയിൽ ഇപ്പോഴും 13 ബന്ദികളുടെ മൃതദേഹങ്ങൾ ഉണ്ട്, അവരുടെ അവശിഷ്ടങ്ങൾ മന്ദഗതിയിൽ വീണ്ടെടുക്കുന്നത് വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പിലാക്കുന്നതിന് ഒരു വെല്ലുവിളി ഉയർത്തുന്നു -ഇസ്രായേൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
