ടിയാന്‍ജിന്‍: ഭീകരത നേരിടുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കെതിര ഷാങ്ഹായ് സഹകരണസംഘടനയുടെ (എസ്സിഒ) 25-ാം വാര്‍ഷിക ഉച്ചകോടിയില്‍ ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 22-ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യയുടെ മനസാക്ഷിക്ക് നേരേയുള്ള ആക്രമണം മാത്രമല്ല, മാനവരാശിയില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മോദി വ്യക്തമാക്കി.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയുമോയെന്നും മോദി ചോദിച്ചു. എല്ലാ തരത്തിലും രൂപത്തിലുമുള്ള ഭീകരതയ്ക്ക് നേരേ ഒരുമിച്ചുപോരാടണം. അത് മാനവരാശിയോടുള്ള കടമയാണെന്നും മോദി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പാകിസ്ഥാന്‍കൂടി അംഗരാജ്യമായ എസ്സിഒ, ഉച്ചകോടിയുടെ അവസാനദിനമായ തിങ്കളാഴ്ച സംയുക്തപ്രസ്താവനയിറക്കി. ആക്രമണത്തിനുത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട സംഘടന, ഭീകരതയെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ അനുകൂലിക്കുകയും ചെയ്തു.
ജൂണില്‍ ചൈനയില്‍ നടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തില്‍ കൊണ്ടുവന്ന സംയുക്തപ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ പരാമര്‍ശിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അതില്‍ ഒപ്പിടാതെ ഇറങ്ങിപ്പോന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്