ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ നേപ്പാളില്‍ മലയാളികള്‍ കുടുങ്ങിയാതായി റിപ്പോർട്ട്. കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപമാണ് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം കുടുങ്ങിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കുടുങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം നിലവില്‍ സ്ഥിതി സമാധാനപരമാണെന്നാണ് സംഘം അറിയിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. കോഴിക്കോട് ഒരു ട്രാവല്‍സ് വഴിയാണ് ഇവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്. സംഘത്തില്‍ അധികവും പ്രായമായവരാണ്. നിലവില്‍ ഇവർക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ പുലര്‍ച്ചെയാണ് സംഘം ഇന്ത്യയില്‍ നിന്ന് വിമാന മാര്‍ഗം നേപ്പാളില്‍ എത്തിയത്. സംഘര്‍ഷത്തെ കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ ഇത്രയും കലുഷിതമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവരുടെ പ്രതികരണം. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
