സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നികുതി പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കും കടുത്ത നികുതി നയങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ ബെക് ഓണ്‍ലി രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഓസ്‌ട്രേലിയയില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും രാജ്യം വിട്ട് തായ്‌ലന്‍ഡിലേക്ക് സ്ഥിര താമസമാക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു. സാധാരണക്കാരെ സംരക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഓരോ ഘട്ടത്തിലും ജനങ്ങളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ഇതെല്ലാം ജനങ്ങള്‍ നിശ്ശബ്ദമായി സഹിക്കുമെന്ന് ഭരണാധികാരികള്‍ കരുതേണ്ടെന്ന് ബെക് ഓണ്‍ലി വ്യക്തമാക്കി. സാമ്പത്തിക-വ്യാപാര വിഷയങ്ങളില്‍ വീഡിയോകള്‍ പങ്കുവെച്ച് ശ്രദ്ധ നേടിയ ബെക് ഓണ്‍ലി, ടിക്ടോക്കിലൂടെയാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
പുതിയ നികുതി നയങ്ങള്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്നും ലോകത്ത് ഏറ്റവും മോശമായി തകര്‍ന്ന രാജ്യങ്ങളിലൊന്നായി ഓസ്‌ട്രേലിയ മാറിയെന്നും അവര്‍ ആരോപിക്കുന്നു. വര്‍ധിച്ച് വരുന്ന വീട്ടുവാടകയും ദൈനംദിന ജീവിതച്ചെലവുകളും കാരണം ഓസ്‌ട്രേലിയന്‍ കുടുംബങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധി നേരിടുകയാണ്. സ്വന്തം പൗരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്ത നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടുകയെന്നതാണ് ഏക മാര്‍ഗമെന്നാണ് തന്റെ വിലയിരുത്തലെന്നും, തായ്ലന്‍ഡിലേക്ക് കുടിയേറാനാണ് തീരുമാനമെന്നും ബെക് വ്യക്തമാക്കി.
ബെക്കിന്റെ വീഡിയോ വൈറലായതോടെ ഡിജിറ്റല്‍ ലോകം ഇരുചേരിയിലായി തിരിഞ്ഞ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വിഭാഗം ജനങ്ങള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അവരുടെ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമ്പോള്‍, മറുവിഭാഗം ഓസ്‌ട്രേലിയയിലെ മികച്ച ജീവിതനിലവാരത്തെയും ആനുകൂല്യങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
