കുവൈത്ത് സിറ്റി: കുവൈത്തിലെ പരമോന്നത ജുഡീഷ്യൽ അതോറിറ്റിയായ കോർട്ട് ഓഫ് കാസേഷനിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു.
രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജഡ്ജിമാരെ പരമോന്നത കോടതിയിൽ നിയമിക്കുന്നത്. ജുഡീഷ്യറി സംവിധാനത്തിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിർണ്ണായകമായ തീരുമാനമെടുത്തത്. കോർട്ട് ഓഫ് കാസേഷൻ പ്രോസിക്യൂഷൻ ഓഫീസിലേക്ക് 13 ജഡ്ജിമാരെ ആണ് പുതിയതായി നിയമിച്ചത്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
വർഷങ്ങളായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ജുഡീഷ്യറിയിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
