ലെബനനിലെ നിരവധി സ്ഥലങ്ങളില്‍ ഇസ്രായേല്‍ ആക്രമണം

JANUARY 6, 2026, 6:58 PM

ജറുസലേം: ലെബനനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ദൗത്യത്തെക്കുറിച്ച് ലെബനന്റെ സൈനിക കമാന്‍ഡര്‍ സര്‍ക്കാരിനെ അറിയിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നടന്ന ഒരു ആക്രമണത്തില്‍ തെക്കന്‍ തീരദേശ നഗരമായ സിഡോണിലെ മൂന്ന് നില വാണിജ്യ കെട്ടിടം തകര്‍ന്നു.

ശത്രുത കുറയ്ക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും ഹിസ്ബുള്ളയുടെ ദീര്‍ഘകാല ആധിപത്യമുള്ള പ്രദേശങ്ങളിലേക്ക് സര്‍ക്കാരിന്റെ അധികാരം വ്യാപിപ്പിക്കാനും തീവ്രവാദികളെ നിരായുധരാക്കാനുമുള്ള ലെബനന്റെ ശ്രമങ്ങള്‍ക്കും എതിരായി പ്രവര്‍ത്തനമാണിതെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പറഞ്ഞു. 

വര്‍ക്ക്‌ഷോപ്പുകളും മെക്കാനിക് ഷോപ്പുകളും ഉള്ള ഒരു വാണിജ്യ ജില്ലയിലായിരുന്നു ഈ പ്രദേശമെന്നും കെട്ടിടം ആള്‍പ്പാര്‍പ്പില്ലാത്തതാണെന്നും സിഡോണിലെ സംഭവസ്ഥലത്തെ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കായി സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

അതേസമയം ഹിസ്ബുള്ള, ഹമാസ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടേതായ ആയുധ സംഭരണ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിവിലിയന്‍ മേഖലകളിലാണ് ഈ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്ന് അവര്‍ സമ്മതിച്ചെങ്കിലും അവിടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെയാണ് ലക്ഷ്യംവച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam