തെഹ്റാൻ: ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ ഒരാളെ കൂടി തൂക്കിലേറ്റി ഇറാൻ. ഇസ്രായേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് നിർണായക വിവരങ്ങൾ കൈമാറിയ ആളെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച തെഹ്‌റാന് തെക്കുള്ള ക്വോം നഗരത്തിലായിരുന്നു വധശിക്ഷ. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ക്വോം ജയിലിൽ കഴിഞ്ഞ ഇയാളുടെ മാപ്പപേക്ഷ ഇറാൻ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
2023ൽ മുതൽ ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധം പുലർത്തിയിരുന്ന ഇയാളെ 2024 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതിനു ശേഷം 10 പേരെയാണ് ചാരവൃത്തിക്കുറ്റത്തിന് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്