മസ്‌കറ്റ: ഒമാന്‍ തീരത്ത് വച്ച് 'എംടി മറിവെക്‌സ്'എന്ന എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ നാവികരും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം.
പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മില്‍ വീണ്ടും ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കപ്പലിന് നേരെ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ എഞ്ചിന്‍ റൂമിലാണ് തീപിടിത്തമുണ്ടായത്.
ഹോര്‍മുസ് കടലിടുക്കിന് തെക്ക്, ഒമാന്റെ കിഴക്കന്‍ തീരത്താണ് നിലവില്‍ കപ്പലുള്ളത്. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നും ഒമാനിലെ ദുഖം തുറമുഖത്തേക്ക് വരികയായിരുന്നു കപ്പല്‍. സംഭവസമയത്ത് കപ്പലില്‍ ഇന്ധനമൊന്നും ഉണ്ടായിരുന്നില്ല.
'പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് കപ്പലിലെ ഇന്ത്യന്‍ നാവികര്‍ എല്ലാവരും സുരക്ഷിതരാണ്. കപ്പലുടമകള്‍, വിദേശകാര്യ മന്ത്രാലയം, ഒമാനിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ നേവി എന്നിവരുമായി ചേര്‍ന്ന് മന്ത്രാലയം സ്ഥിരമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.'- കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടര്‍ ഓപേഷ് കുമാര്‍ ശര്‍മ്മ വ്യക്തമാക്കി.
നാവികര്‍ അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
