ടെല്‍ അവീവ്: ആണവ വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന തന്റെ ദീര്‍ഘകാല അവകാശവാദം പതിനെട്ടാം തവണയും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇസ്രായേലും പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ച ഗാസ സമാധാന കരാറിനെക്കുറിച്ച് ഇസ്രായേല്‍ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ യുഎസ് സമാധാന പാലങ്ങള്‍ പണിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്