യുഎന്‍ പരമോന്നത കോടതിയുടെ ഉത്തരവ് ഇസ്രയേല്‍ പാലിച്ചില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

FEBRUARY 27, 2024, 2:37 AM

ജെറുസലേം: ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാനുള്ള ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയുടെ ഉത്തരവ് പാലിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.

വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ ഹര്‍ജി പരിഗണിക്കവെ പാലസ്തീന്‍ എന്‍ക്ലേവില്‍ മരണം, നാശം, വംശഹത്യ എന്നിവ തടയാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ യുഎന്‍ സുപ്രീം കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. മാനുഷിക ദുരന്തത്തിന് കാരണമായ സൈനിക ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാനും ഹേഗിലെ കോടതി ആവശ്യപ്പെട്ടിരുന്നു. 

യുദ്ധം ആരംഭിച്ച് ഏകദേശം അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍, 1.4 ദശലക്ഷം പാലസ്തീനികള്‍ അഭയം തേടിയിരിക്കുന്ന ഈജിപ്റ്റ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റാഫയിലേക്ക് ഇസ്രായേല്‍ കരയുദ്ധം വ്യാപിപ്പിക്കുന്നതിന് ഒരുങ്ങുകയാണ്. തിങ്കളാഴ്ച രാവിലെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്, റാഫയിലെ പ്രവര്‍ത്തന പദ്ധതിയും യുദ്ധമേഖലകളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയും സൈന്യം യുദ്ധ കാബിനറ്റിന് സമര്‍പ്പിച്ചതായി അറിയിച്ചു.

vachakam
vachakam
vachakam

റാഫയിലെ സ്ഥിതിഗതികള്‍ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹമാസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് ഇസ്രായേലിന്റെ സഖ്യകക്ഷികള്‍ മുന്നറിയിപ്പ് നല്‍കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam