ലബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഹിസ്ബുള്ള ; യുഎസ്-ഇറാന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി

JUNE 4, 2026, 11:58 AM

ബെയ്‌റൂട്ട്/ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ലബനനില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രോ-ഇറാന്‍ സംഘടനയായ ഹിസ്ബുള്ള തള്ളി. ഇതോടെ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുമുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. കരാര്‍ അംഗീകരിക്കില്ലെന്നും പ്രതിരോധം തുടരുമെന്നും ഹിസ്ബുള്ള തലവന്‍ നയിം ഖാസിം വ്യക്തമാക്കി.

ഇതിനിടെ ലബനന്റെ തെക്കന്‍ മേഖലകളില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അറിയിച്ചു. ലബനനില്‍ ഇസ്രായേല്‍ പൂര്‍ണ്ണമായും ആക്രമണം നിര്‍ത്തലാക്കണമെന്നാണ് വെടിനിര്‍ത്തലിന് ഇറാന്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകളില്‍ ഒന്ന്. യുദ്ധത്തിന് മുന്‍പുള്ള അതിര്‍ത്തികളിലേക്ക് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങണം. മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ എണ്ണ വരുമാനം ഇറാന് ലഭ്യമാക്കണം. ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങള്‍ നീക്കുകയും തുറമുഖങ്ങളുടെ മേലുള്ള നിയന്ത്രണം ഒഴിവാക്കുകയും വേണം.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞ ദിവസം യുഎസ്-ഇറാന്‍ സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

ലബനനിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര പരിഹാരത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും ഭാഗികമായി അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam