പാലസ്തീൻ: നിരായുധീകരണത്തിന് സന്നദ്ധത അറിയിച്ചെന്ന അമേരിക്കയുടെ പ്രസ്താവന ഹമാസ് തള്ളി. സ്വതന്ത്ര പാലസ്തീൻ സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചു.
ഹമാസ് നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി ഡോണള്‍ഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫാണ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.
ഇതിന് മറുപടിയായാണ് ഹമാസ് നിലപാട് ആവര്‍ത്തിച്ചത്. വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ ഹമാസ് നിരായുധീകരണത്തിന് തയ്യാറാകണമെന്നതാണ് ഇസ്രയേലിന്‍റെ പ്രധാന ആവശ്യം.
ഇസ്രായേലിന്റെ അധിനിവേശം തുടരുന്നിടത്തോളം കാലം ചെറുത്തുനിൽപ്പും ആയുധങ്ങളും തങ്ങളുടെ നിയമപരമായ അവകാശമാണെന്നും, ജറുസലേം തലസ്ഥാനമായ ഒരു സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ അവകാശം ഉപേക്ഷിക്കുകയുള്ളൂ എന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
