നയ്‌റോബി: ഗാസയിലെ ജനങ്ങളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ ഇസ്രയേല്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാഷ്ട്രീയ വംശീയ അസ്ഥിരതയുള്ള രാജ്യമാണ് ദക്ഷിണ സുഡാന്‍. കഴിഞ്ഞ മാസം ഇസ്രയേല്‍ സന്ദര്‍ശിച്ച ദക്ഷിണ സുഡാന്‍ വിദേശകാര്യ മന്ത്രി സെമയ കുംബയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ ഏതാനും രാജ്യങ്ങളുമായി ബന്ധപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കുംബയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ നെതന്യാഹുവോ വിദേശകാര്യ വകുപ്പോ തയാറായില്ലെന്നു റോയിട്ടേഴ്‌സ് പറഞ്ഞു.
എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ദക്ഷിണ സുഡാന്‍ അധികൃതര്‍ പറഞ്ഞു. പലസ്തീന്‍ ജനതയെ നാടുകടത്താനുള്ള ഏതു പദ്ധതിയെയും എതിര്‍ക്കുമെന്നു പലസ്തീനും അറിയിച്ചു. എന്നാല്‍ ഹമാസും യുഎസും പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
