കൊളംബോ: വിദേശ യാത്രയ്ക്കായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി റിമാന്‍ഡ് ചെയ്യപ്പെട്ട വിക്രമസിംഗെയെ കടുത്ത നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണ് കൊളംബോ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
'ഗുരുതരമായ സങ്കീര്‍ണതകള്‍ തടയുന്നതിന് അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കടുത്ത നിര്‍ജ്ജലീകരണത്തിന് ചികിത്സിക്കുകയും വേണം,' ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ റുക്ഷന്‍ ബെല്ലാന പറഞ്ഞു. മുന്‍ പ്രസിഡന്റിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നെന്ന് ബെല്ലാന വ്യക്തമാക്കി.
ജയിലിലെ മതിയായ മെഡിക്കല്‍ സൗകര്യം ഇല്ലാത്തതിനാലാണ് വിക്രമസിംഗെയെ ശ്രീലങ്കയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജയില്‍ വക്താവ് പറഞ്ഞു.
ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ 76 കാരനായ വിക്രമസിംഗെയെ സന്ദര്‍ശിച്ചു. അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിക്രമസിംഗെ അനുര കുമാര ദിസനായകെയോട് പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
