തുര്‍ക്കിയില്‍ ഭൂചലനം: 5.2 തീവ്രത രേഖപ്പെടുത്തി

MAY 15, 2025, 7:58 PM

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (EMSC) റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 3:46 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

തുര്‍ക്കിയിലെ കുളുവിന് 14 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായിയതെന്ന് EMSC വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രകമ്പനം തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും ശക്തമായി അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രില്‍ 23-നും തുര്‍ക്കിയില്‍ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ഇസ്താംബൂളിലാണ് അനുഭവപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam