ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് ഇടിച്ചുകയറി; സ്വീഡനില്‍ മൂന്ന് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

NOVEMBER 14, 2025, 5:32 PM

സ്റ്റോക്‌ഹോം: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടസമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 

റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സര്‍വകലാശാലയുടെ സമീപമാണ് അപകടമുണ്ടായത്. പൊലീസ്, രക്ഷാപ്രവര്‍ത്തന വിഭാഗം, ആംബുലന്‍സുകള്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അതേസമയം അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ല. 

മനപൂര്‍വമല്ലാത്ത നരഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നതെന്നും ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ബസ് മനപൂര്‍വം ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതാണോ എന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam