ടെല്‍ അവീവ്: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം സന്ദര്‍ശിച്ചതായുള്ള അവകാശവാദം തള്ളി യുഎഇ. നെതന്യാഹുവിന്റെ ഓഫീസാണ് യുഎഇ സന്ദര്‍ശിച്ച കാര്യം എക്സിലൂടെ അറിയിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചോ ഇസ്രായേലി സൈനിക പ്രതിനിധിയെ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
നെതന്യാഹു യുഎഇ സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തെന്നായിരുന്നു ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ ചരിത്രപരമായ ഒരു വഴിത്തിരിവാണ് ഈ സന്ദര്‍ശനം സൃഷ്ടിച്ചതെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
വെളിപ്പെടുത്തലിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ഇറാനിയന്‍ സുരക്ഷാ വിഭാഗങ്ങള്‍ നേരത്തെ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോള്‍ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സില്‍ കുറിച്ചു. ഭിന്നത വിതയ്ക്കാന്‍ ഇസ്രായേലുമായി കൂട്ടുനില്‍ക്കുന്നവരെ കണക്കുപറയിപ്പിക്കുമെന്നായിരുന്നു അരാഗ്ചി എക്‌സില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
