ബ്രസല്‍സ്: വിവാദ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയന്‍ കോടതിയുചെ അനുമതി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബെല്‍ജിയന്‍ പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്സി. കേസില്‍ പ്രതിയായതോടെ ചോക്സി രാജ്യം വിടുകയായിരുന്നു.
അതേസമയം ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയെങ്കിലും അദേഹത്തിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ ചോക്സിയെ ഉടനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുറ്റവാളിയെ കൈമാറുന്ന നടപടികളുമായി ബന്ധപ്പെട്ട് ഏറെ സുപ്രധാനമാണ് കോടതിയുടെ ഈ ഉത്തരവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഏപ്രില്‍ 22 നാണ് അദേഹത്തെ ബെല്‍ജിയത്തില്‍ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ബെല്‍ജിയത്തിലെ ജയിലില്‍ തടവില്‍ കഴിയുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ചോക്‌സി ബെല്‍ജിയത്തില്‍ പിടിയിലായത്. കാന്‍സര്‍ ബാധിതനായതിനാല്‍ ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനായിരുന്നു ചോക്‌സിയുടെ പദ്ധതി.
പ്രത്യേക ഉടമ്പടി
2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിനും അംഗീകരിക്കുന്നതിനും ഉള്ള അനുമതി നല്‍കിയിരുന്നു. 1901 ല്‍ ഗ്രേറ്റ് ബ്രിട്ടനും ബെല്‍ജിയവും തമ്മില്‍ ഒപ്പുവച്ചതും 1958 ല്‍ ഇന്ത്യയിലേക്ക് നീട്ടിയതുമായ ഉടമ്പടിക്ക് പകരമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്