കേരളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഗൾഫിലെത്താം: കപ്പൽ സർവീസിന് ടെൻ‌ഡർ വിളിക്കാൻ  അനുമതി

DECEMBER 9, 2023, 8:47 AM

ന്യൂഡൽഹി: പ്രവാസികൾക്കൊരു സന്തോഷ വാർത്ത. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ലോക് സഭയിൽ ഹൈബി ഈഡൻ എംപിയെ അറിയിച്ചു.

കപ്പൽ യാത്രയുടെ സാദ്ധ്യതകൾ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്സ് എന്നിവയുമായി ചർച്ച നടത്തിയിരുന്നു.

സർവീസ് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച്‌ ഉടൻ പരസ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് തുടങ്ങുന്നതിനായി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശമുള്ളവരും സർവീസ് നടത്താൻ താത്പര്യം പ്രകടപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക. 

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് തുടങ്ങുന്നതോടെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് പ്രയോജനകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam