ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചെന്ന വിവാദത്തിന് പിന്നാലെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടര്‍ണസും രാജിവച്ചു. ബിബിസി ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതായി ജീവനക്കാര്‍ക്കയച്ച കത്തില്‍ ഡേവി വ്യക്തമാക്കി. രാജി സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നാണ് കത്തില്‍ പറയുന്നത്.
''ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു'' ഡേവി പ്രസ്താവനയില്‍ അറിയിച്ചു. പുതിയ ഡയറക്ടര്‍ ജനറലിനെ കണ്ടെത്താന്‍ ബിബിസിയുടെ ബോര്‍ഡുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം, ബിബിസി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും സമീപകാലത്തായി ബിബിസി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ തെറ്റാണെന്നും രാജിവച്ചതിന് പിന്നാലെ ഡെബോറ ടര്‍ണസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
