ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയുടെ നടപടികൾ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളെന്ന് ഐക്യരാഷ്ട്രസഭ

FEBRUARY 12, 2025, 8:50 AM

ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ ഏകദേശം 1,400 പേർ മരിച്ചതായി ഐക്യരാഷ്ട്രസഭ.

അധികാരത്തിൽ തുടരാൻ പ്രതിഷേധക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളും കൊലപാതകങ്ങളും അവരുടെ സർക്കാർ നടത്തിയതായും  യുഎൻ  ആരോപിച്ചു.  ഈ നടപടികൾ "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക്" തുല്യമാകുമെന്ന് അവർ  പറയുന്നു. 

കഴിഞ്ഞ ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ താഴെ വീഴുകയും മുന്‍ പ്രധാനമന്ത്രി ഹസീനയെ പുറത്താക്കുകയും ചെയ്തു. ഹസീന നിലവില്‍ ഇന്ത്യയിലാണ് താമസിക്കുന്നത്.

vachakam
vachakam
vachakam

പ്രതിഷേധക്കാര്‍ക്കെതിരെ ആസൂത്രിതമായ അടിച്ചമര്‍ത്തലില്‍, സര്‍ക്കാര്‍ ‘നൂറുകണക്കിന് നിയമവിരുദ്ധ കൊലപാതകങ്ങള്‍’ നടത്തി എന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

 കൊലപാതകം, പീഡനം, തടവിലാക്കല്‍, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവ പോലുള്ള മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന്’ യുഎന്‍ റൈറ്സ്  ഓഫീസ് പറഞ്ഞു.

അധികാരത്തില്‍ തുടരാന്‍ വേണ്ടി അവാമി ലീഗിലെയും ബംഗ്ലാദേശി സുരക്ഷാ സേനയിലെയും അംഗങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കും സാധാരണക്കാര്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam