ന്യൂയോര്‍ക്ക്: ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെയും (ബിഎല്‍എ) അതിന്റെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡിനെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാനും ചൈനയും. യു.എന്‍ രക്ഷാസമിതിയിലാണ് ഇരുകൂട്ടരും ആവശ്യം ഉന്നയിച്ചത്.
2011 ല്‍ രൂപീകരിച്ച മജീദ് ബ്രിഗേഡ് പ്രധാനമായും പാക്ക് സേനയ്ക്കും ചൈനയ്ക്കും എതിരെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസം യുഎസ് ഇവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ അഫ്ഗാനിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിര്‍ത്തികടന്നുള്ള ആക്രമണത്തിനായി ഇവരുടെ അറുപതോളം ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസീം ഇഫ്തിക്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
