വിയന്ന: പ്രമുഖ ബേബി ഫുഡ് നിര്‍മ്മാതാക്കളായ 'ഹിപ്പിന്റെ' ഉല്‍പ്പന്നങ്ങളില്‍ എലിവിഷം കലര്‍ത്തിയ സംഭവത്തില്‍ 39 കാരന്‍ ഓസ്ട്രിയയില്‍ അറസ്റ്റിലായി. ഈസ്റ്റേണ്‍ സ്റ്റേറ്റായ ബര്‍ഗന്‍ലാന്‍ഡില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇതേത്തുടര്‍ന്ന് ഹിപ്പ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു.
ഇതിലൂടെ കമ്പനിയില്‍ നിന്ന് 20 ലക്ഷം യൂറോ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം. മാര്‍ച്ച് 27 ന് പണം ആവശ്യപ്പെട്ട് പ്രതി കമ്പനിക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം പരിശോധിക്കുന്ന ഇമെയില്‍ വിലാസത്തിലേക്കാണ് സന്ദേശം അയച്ചത്. അതിനാല്‍ പണം നല്‍കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് കമ്പനി അധികൃതര്‍ ഇത് ശ്രദ്ധിച്ചത്.
ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളില്‍ നിന്നായി വിഷം കലര്‍ത്തിയ അഞ്ച് കുപ്പികള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. കുഞ്ഞുങ്ങള്‍ ഇത് കഴിക്കുന്നതിന് മുമ്പ് തന്നെ കണ്ടെത്താനായതിനാല്‍ വലിയ ദുരന്തം ഒഴിവായി. കുറഞ്ഞത് ഒരു കുപ്പി കൂടി വിപണിയിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. ഇതിനാല്‍ അടപ്പ് തുറന്നതോ കേടുപാടുകള്‍ ഉള്ളതോ ആയ കുപ്പികള്‍, സേഫ്റ്റി സീല്‍ ഇല്ലാത്തവ, അസ്വാഭാവികമായ ഗന്ധം ഉള്ളവ, കുപ്പിയുടെ അടിഭാഗത്ത് ചുവന്ന വട്ടത്തോടുകൂടിയ വെള്ള സ്റ്റിക്കര്‍ പതിപ്പിച്ചവ എന്നീ ലക്ഷണങ്ങളുള്ള കുപ്പികള്‍ വാങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അമിതമായ രക്തസ്രാവം, വിളര്‍ച്ച, തളര്‍ച്ച എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കണമെന്ന് ഓസ്ട്രിയന്‍ ഏജന്‍സി ഫോര്‍ ഹെല്‍ത്ത് ആന്റ് ഫുഡ് സേഫ്റ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
