ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അവാമി ലീഗ് ഭരണകാലത്ത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീന ഉൾപ്പെടെ 29 പേർക്കെതിരെയാണ് കേസ്.
ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിടി ബെഞ്ച് രണ്ട് കേസുളാണ് പരിഗണിച്ചത്. അവാമി ലീഗ് ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ വയ്ക്കുന്നതിനും പീഡിപ്പിക്കുന്നതിനും സുരക്ഷാ ഏജൻസികളുടെ രഹസ്യ കേന്ദ്രങ്ങൾ ഉപയോഗിച്ചെന്നാണ് കേസ്.
2024 ആഗസ്ത് അഞ്ചിന് ഇന്ത്യയിലെത്തിയ ഹസീനയെ വിചാരണ നേരിടാനായി തിരിച്ചയക്കണമെന്ന് നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ട ഹസീനയ്ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളടക്കമുള്ള വകുപ്പുകൾ ചുമത്തി നിരവധി കേസുകളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്