20 വർഷങ്ങൾക്ക് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക്; രാവിലെ കരിപ്പൂരിൽ എത്തും

MAY 27, 2026, 8:20 PM

റിയാദ്: രണ്ട് ദശാബ്ദത്തോളം സൗദി ജയിലിൽ കഴിഞ്ഞ അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും. സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കേരളത്തിലേക്ക് തിരിച്ചത്. രാവിലെ 7.35ഓടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തും.

റഹീമിനൊപ്പം അദ്ദേഹത്തിന്റെ പവർ ഓഫ് അറ്റോർണിയായിരുന്ന സിദ്ധീഖ് തുവൂരും യാത്ര ചെയ്യുന്നുണ്ട്. ജയിൽ അധികൃതരാണ് റഹീമിനെ വിമാനത്താവളത്തിലെത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്.

2006ലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. പിന്നീട് കോടതി വധശിക്ഷ വിധിച്ചെങ്കിലും, ബാലന്റെ കുടുംബത്തിന് ദിയാധനം നൽകപ്പെട്ടതിനെ തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കുകയായിരുന്നു.

vachakam
vachakam
vachakam

റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചുചേർന്ന് ഏകദേശം 34 കോടി രൂപ സമാഹരിച്ചിരുന്നു. ദീർഘകാല തടവുശിക്ഷയ്ക്കൊടുവിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam