റിയോ ഡി ജനീറോ: ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെ നടന്ന പൊലീസ് ഓപ്പറേഷനില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 64 പേര്‍ മരിച്ചു. ചൊവ്വാഴ്ചയാണ് റിയോ ഡി ജനീറോയില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെ ഏകദേശം 2,500 പൊലീസും സൈനികരും ഉള്‍പ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ 81 പ്രതികളെയും അറസ്റ്റ് ചെയ്തു.
റെയ്ഡിനിടെ പൊലീസും കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളും തമ്മിലുള്ള വെടിവയ്പ്പിലാണ് 64 പേര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു വര്‍ഷത്തിലേറെയായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷനാണ് നടപ്പിലാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഓപ്പറേഷന്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓപ്പറേഷനില്‍ കുറഞ്ഞത് 42 റൈഫിളുകളെങ്കിലും അധികൃതര്‍ പിടിച്ചെടുത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് പറയുന്നതനുസരിച്ച് ഓപ്പറേഷനില്‍ നിരവധി ഗുണ്ടാ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ സുരക്ഷാ സേന വളഞ്ഞു, അകത്തുകടന്നപ്പോള്‍ വെടിവയ്പ്പ് ഉണ്ടായിയെന്നാണ്. പൊലീസിനെ ലക്ഷ്യം വയ്ക്കാന്‍ ഗുണ്ടാസംഘാംഗങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് നടപടിയെ റിയോ ഡി ജനീറോ ഗവര്‍ണര്‍ ക്ലോഡിയോ കാസ്‌ട്രോ പ്രശംസിച്ചു.
മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രമുഖ അംഗങ്ങള്‍ക്ക് അറസ്റ്റ് വാറണ്ട് നല്‍കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും, റിയോ ഡി ജനീറോയുടെ ചരിത്രത്തിലെ ഏറ്റവും വലുതും മാരകവുമായ റെയ്ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതിലേക്ക് ഓപ്പറേഷന്‍ മാറി എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സേന രണ്ട് കമ്മ്യൂണിറ്റികളിലേക്ക് പ്രവേശിച്ചതിന് ശേഷം 2,500-ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട റെയ്ഡിന് ഗുണ്ടാസംഘാംഗങ്ങള്‍ വെടിവയ്പ്പും ഗ്രനേഡും ഉപയോഗിച്ച് തിരിച്ചടിച്ചതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഓപ്പറേഷനില്‍ രണ്ട് ഹെലികോപ്റ്ററുകള്‍, നിരവധി ഡ്രോണുകള്‍, 22 കവചിത വാഹനങ്ങള്‍, 12 പൊളിക്കല്‍ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ബിബിസി റിപ്പോര്‍ട്ട് പ്രകാരം, അലെമാവോ, പെന്‍ഹ ജില്ലകളില്‍ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ കത്തിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
