ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം. തെക്കൻ ഇസ്രായേലിലെ എയ്‌ലാത്ത് മേഖലയിലാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. 22 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഡ്രോൺ ഇന്നലെ രാത്രി എയ്‌ലാത്ത് നഗരത്തിലേക്ക് പ്രവേശിച്ചു.
ആക്രമണ സാധ്യതയുള്ളതിനാൽ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ ഏറ്റെടുക്കുകയായിരുന്നു. "വിജയകരമായ" ഓപ്പറേഷനിൽ രണ്ട് ഡ്രോണുകൾ ശത്രുക്കളുടെ രണ്ട് ലക്ഷ്യങ്ങളിൽ പതിച്ചതായി ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്