ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കലാതില്‍ നിന്ന് ക്വറ്റയിലേക്ക് വരികയായിരുന്ന പൊലീസ് വാഹനവ്യൂഹത്തിന് നേര്‍ക്ക് അജ്ഞാതരായ ആളുകള്‍ വെടിവെക്കുകയായിരുന്നെന്ന് ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ഡ് പറഞ്ഞു.
ആക്രമണത്തില്‍ ആക്ടിംഗ് ഡിഎസ്പി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റസാഖ്, കോണ്‍സ്റ്റബിള്‍ റാസ മുഹമ്മദ് ജാം എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ താജ് മുഹമ്മദ്, കോണ്‍സ്റ്റബിള്‍ ഖുര്‍ഷീദ് അഹമ്മദ് എന്നിവര്‍ക്ക് പരിക്കേറ്റെന്നും റിന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. മൃതദേഹങ്ങളും പരിക്കേറ്റ ഉദ്യോഗസ്ഥരെയും ഹെലികോപ്റ്റര്‍ വഴി ക്വറ്റയിലേക്ക് മാറ്റിയതായും റിന്‍ഡ് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് സൈന്യത്തിനും പൊലീസിനും എതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്ക് തിരിച്ചടി നല്‍കുമെന്നും റിന്‍ഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്