ഓസ്ട്രേലിയ : മെല്‍ബണില്‍ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് കഴുത്തിനിടിച്ച് പതിനേഴുകാരനായ താരം മരിച്ചു.
ബെന്‍ ഓസ്റ്റിന്‍ എന്ന കൗമാരക്കാരനാണ് ഫെന്‍ട്രി ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പരിശീലനം നടത്തുന്നതിനിടെ ദാരുണന്ത്യമുണ്ടായത്.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിങ് മെഷീനില്‍ നിന്ന് ശക്തമായ വേഗതയില്‍ എത്തിയ പന്ത് കുട്ടിയുടെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു.
നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ മെഷീനില്‍ നിന്നുള്ള പന്തുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കൗമാരക്കാരന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
