കൊടുങ്കാറ്റ്: കരിങ്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങി ഒരു മരണം, 11 പേരെ കാണാതായി

NOVEMBER 20, 2023, 6:44 PM

അങ്കാറ: കടുത്ത കൊടുങ്കാറ്റില്‍ തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി ഒരു ജീവനക്കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ച ജീവനക്കാരന്റെ മൃതദേഹം തുര്‍ക്കി രക്ഷാപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കണ്ടെടുത്തു. അപകടത്തില്‍ പതിനൊന്ന് ജീവനക്കാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്താംബൂളില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (124 മൈല്‍) കിഴക്ക് എറെഗ്ലി പട്ടണത്തിന് പുറത്തുള്ള തുറമുഖത്തിന് പുറത്ത് ബ്രേക്ക് വാട്ടറില്‍ ഇടിച്ചാണ് കപ്പല്‍ മുങ്ങിയത്. പടിഞ്ഞാറന്‍ തുര്‍ക്കി തുറമുഖമായ ഇസ്മിറിലേക്ക് പോകുകയായിരുന്ന കപ്പല്‍ മുങ്ങുന്നതിന് മുമ്പ് ബ്രേക്ക് വാട്ടറില്‍ പലതവണ ഇടിച്ചതായി ഗതാഗത, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി അബ്ദുള്‍കാദിര്‍ ഉറലോഗ്ലു പറഞ്ഞു.

കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം വൈകിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ കപ്പലിലെ പാചകക്കാരന്റെ മൃതദേഹം കണ്ടെത്തിയതെന്നും യുറലോഗ്ലു പറഞ്ഞു.

vachakam
vachakam
vachakam

ഞായറാഴ്ച വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ മറ്റൊരു ചരക്ക് കപ്പലും തകര്‍ന്നിരുന്നു. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കനത്ത കാലാവസ്ഥ കാരണം കാമറൂണ്‍ പതാക വഹിച്ചിരുന്ന ചരക്കുകപ്പല്‍ രണ്ടായി തകര്‍ന്നതായി മാരിടൈം ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.കപ്പലിലുണ്ടായിരുന്ന 13 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.

ജലനിരപ്പ് ഉയരുന്നതിനാല്‍ എറെഗ്ലി ജയിലില്‍ നിന്ന്  തടവുകാരെ മാറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നീതിന്യായ മന്ത്രി യില്‍മാസ് ടുങ്ക് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam