സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ക്രിയേറ്റേഴ്സ് കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമായിരുന്നു വാഴ.
ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. വാഴ II പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
ഇത്തവണ സമൂഹമാധ്യമത്തിലെ താരങ്ങളായ ഹാഷിറും ടീമുമാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. ഇത് നേരത്തെ തന്നെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് പ്രഖ്യാപിച്ചിരുന്നു. നവാഗതനായ സവിൻ എസ് എയാണ് ചിത്രത്തിന്റെ സംവിധായകൻ.
അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നും സൂചനയുണ്ട്.2024 ആഗസ്റ്റിലാണ് വാഴ റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ ചിത്രം 40 കോടിയോളം കളക്ടട് ചെയ്തിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്