ടൊറന്റോ: കാനഡയില്‍ വാടക വീടുകളും അപ്പാര്‍ട്ട്മെന്റുകളും അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസമായി ഈ വേനല്‍ക്കാലത്തും വാടക നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ ശരാശരി വാടക നിരക്കില്‍ ഏകദേശം 100 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന വേനല്‍ക്കാലത്ത് കനേഡിയന്‍ വാടക വിപണിയില്‍ പതിവിലും വിപരീതമായി കടുത്ത കുറവായിരിക്കും അനുഭവപ്പെടുകയെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് വിശകലന ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
റെന്റല്‍സ് ഡോട്ട് സിഎ, അര്‍ബനേഷന്‍ (Rentals.ca, Urbanation) എന്നിവര്‍ സംയുക്തമായി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ ശരാശരി പ്രതിമാസ വാടക നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനം ഇടിഞ്ഞ് 2,029 ഡോളറിലെത്തി. വാടക നിരക്കില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇരുപതാമത് ഇടിവാണിത്.
ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ നിരക്കുകളില്‍ 0.1 ശതമാനത്തിന്റെ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വേനല്‍ക്കാല പ്രതിമാസ വര്‍ധനവായ 1.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.
കാനഡയിലെ നിലവിലെ മോശം സാമ്പത്തിക പശ്ചാത്തലം, ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ കുറവ്, റെക്കോര്‍ഡ് എണ്ണത്തില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് എന്നിവയാണ് വാടക നിരക്കുകള്‍ കുത്തനെ ഉയരാതെ പിടിച്ചുനിര്‍ത്തുന്നതെന്ന് അര്‍ബനേഷന്‍ പ്രസിഡന്റ് ഷോണ്‍ ഹില്‍ഡെ ബ്രാന്‍ഡ് വ്യക്തമാക്കി. സാധാരണയായി വേനല്‍ക്കാലത്താണ് കാനഡയില്‍ വാടക വിപണി ഏറ്റവും സജീവമാകാറുള്ളതെങ്കിലും ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
