19 കാരിയായ വാള്‍മാര്‍ട്ട് ജീവനക്കാരി സ്റ്റോറിലെ വാക്ക്-ഇന്‍ ഓവനില്‍ മരിച്ച നിലയില്‍

OCTOBER 23, 2024, 6:51 AM

ഒട്ടാവ: കാനഡയില്‍ വാള്‍മാര്‍ട്ട് ജീവനക്കാരിയെ സ്റ്റോറിലെ വാക്ക്-ഇന്‍ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റോറിന്റെ ബേക്കറി ഡിപ്പാര്‍ട്ട്മെന്റിലെ വാക്ക്-ഇന്‍ ഓവനില്‍ കണ്ടെത്തിയ 19 കാരിയുടെ മരണകാരണം വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കനേഡിയന്‍ വാള്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ ഒക്ടോബര്‍ 19-ന് നടന്ന സംഭവത്തെക്കുറിച്ച് ഹാലിഫാക്സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവന പുറത്തിറക്കി.

ഹാലിഫാക്‌സിലെ 6990 മംഫോര്‍ഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോറിലേക്ക് രാവിലെ 9:30 ഓടെയാണ് ഉദ്യോഗസ്ഥരെ വിളിച്ചത്. വലിയ വാക്ക്-ഇന്‍ ഓവനില്‍ 19 കാരിയുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ഉദ്യോഗസ്ഥരെ അറിയിച്ചത്. മരണകാരണമോ എങ്ങനെ സംഭവിച്ചെന്നോ സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam