റഷ്യയെയും ചൈനയെയും ഉള്‍പ്പെടുത്തി ജി7 വികസിപ്പിക്കണമെന്ന് ട്രംപ്

JUNE 17, 2025, 10:25 AM

കനാനാസ്‌കിസ്: ജി7 വികസിപ്പിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി7 നെ റഷ്യയെയും ചൈനയെയും കൂടി ഉള്‍പ്പെടുത്തി ജി8 ആയോ ജി9 ആയോ വികസിപ്പിക്കണമെന്നാണ് കാനഡയിലെ കനാനാസ്‌കിസില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ് ആവശ്യപ്പെട്ടത്. 

ക്രിമിയയെ പിടിച്ചടക്കിയതിന് ശേഷം 2014 ല്‍ റഷ്യയെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് വളരെ വലിയ തെറ്റാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഈ നീക്കമാണ് 2022 ല്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ജി7 മുമ്പ് ജി8 ആയിരുന്നു. ബരാക് ഒബാമയും ട്രൂഡോ എന്ന വ്യക്തിയും റഷ്യയെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചില്ല,' റഷ്യയെ ജി8 ല്‍ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോയെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. 

vachakam
vachakam
vachakam

'റഷ്യയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍  ഒരു യുദ്ധമുണ്ടാകില്ലായിരുന്നു,' ട്രംപ് പറഞ്ഞു.

റഷ്യന്‍ നേതാവ് വഌഡിമിര്‍ പുടിന്‍ ഇപ്പോള്‍ ചര്‍ച്ചാവേദികളിലില്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉച്ചകോടികളില്‍ ലോക നേതാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയേണ്ടത് പ്രധാനമാണെന്ന് ട്രംപ് പറഞ്ഞു. 

'പുടിന്‍ എന്നോട് സംസാരിക്കുന്നു. അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ല. ജി 8 ല്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ അദ്ദേഹം വളരെയധികം അപമാനിക്കപ്പെട്ടതിനാല്‍ അദ്ദേഹം സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല,' ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam