ടൊറൻഡോ: കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ഇടവകയായ ടൊറൻഡോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ഒരു ദേവാലയ കെട്ടിടം വാങ്ങിക്കുന്നതിനായുള്ള ഫണ്ട് സമാഹാരണത്തിന്റെ ഉദ്ഘാടനം നടത്തപെട്ടു.
ജൂൺ 28 ഞാറാഴ്ച ദിവ്യബലിയെ തുടർന്നു ഇടവക വികാരി റവ. ഫാ. മാത്യു മേലേടത്തും കൈക്കാരന്മാരായ ജോൺ കുരുവിള അരയത്തും അനീഷ് ബേബി തെക്കേടത്ത് എന്നിവർ ചേർന്നു ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ആയിരവേലിൽ & ഭാര്യ ബ്ലെസ്സി ആയിരവേലിൽ കുടുംബം നൽകിയ സംഭാവന സ്വീകരിച്ചു കൊണ്ട് കിക്ക് ഓഫ് നടത്തി.
ബിൽഡിംഗ് കമ്മിറ്റി അംഗം ദീപു മലയിൽ ഫണ്ട് ശേഖരണത്തിനായുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തുകയുണ്ടായി.
നോർത്ത് അമേരിക്കയിലുള്ള എല്ലാം ക്‌നാനായ മക്കളുടെ സഹകരണത്തോടെ രണ്ടു കോടി ഡോളർ സമാഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജോൺ അരയത്ത്, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
