ഒട്ടാവ: ഒക്ടോബര്‍ 19 ന് നടക്കാനിരിക്കുന്ന നിര്‍ണായക കോണ്‍ഫെഡറേഷന്‍ റഫറണ്ടത്തിന് തൊട്ടുമുമ്പ്, കാനഡയിലെ പ്രവിശ്യയായ ആല്‍ബര്‍ട്ടയില്‍ വന്‍ സാമ്പത്തിക പ്രതിരോധ സഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. കാനഡയില്‍ തുടരണോ അതോ വേര്‍പിരിയുന്നതിനെക്കുറിച്ച് രണ്ടാമതൊരു റഫറണ്ടം നടത്തണോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളിന്‍മേല്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താനിരിക്കെയാണ്, പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി ആല്‍ബര്‍ട്ടയിലെത്തി 8 ബില്യണ്‍ ഡോളറിന്റെ സൈനിക പദ്ധതികള്‍ വ്യക്തമാക്കിയത്. ഒരു ശക്തമായ കാനഡ നിലനില്‍ക്കാന്‍ ആല്‍ബര്‍ട്ടയുടെ വളര്‍ച്ച അത്യാവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എഡ്മണ്ടനിലെ കനേഡിയന്‍ ഫോഴ്‌സ് ബേസില്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിനൊപ്പം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ണായകമായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കാനഡ എയര്‍ഫോഴ്‌സിന്റെ സിസി-330 ഹസ്‌കി വിമാനവ്യൂഹത്തിന്റെ വെസ്റ്റേണ്‍ ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിക്കുന്നതിനായി വകയിരുത്തിയ 550 ദശലക്ഷം ഡോളര്‍ ഉള്‍പ്പെടെയാണ് ഈ തുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വലിയ ലക്ഷ്യങ്ങളിലേക്ക് ചിന്തിക്കാനും അത് യാഥാര്‍ത്ഥ്യമാക്കാനും കാനഡയെ പഠിപ്പിച്ചത് ആല്‍ബര്‍ട്ടയാണെന്നും, യുദ്ധകാലങ്ങളിലടക്കം രാജ്യത്തെ ജനങ്ങള്‍ പരസ്പര പിന്തുണയിലൂടെ പുതുക്കിയെടുത്ത ദേശീയ ഉടമ്പടിയാണ് കനേഡിയന്‍ കോണ്‍ഫെഡറേഷനെന്നും മക്ഗിന്റി ഓര്‍മ്മിപ്പിച്ചു.
കേന്ദ്രവും പ്രവിശ്യാ സര്‍ക്കാരും തമ്മില്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിന്റെ കൃത്യമായ തെളിവാണ് ഈ പദ്ധതികളെന്ന് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രതികരിച്ചു. വരാനിരിക്കുന്ന 10 ചോദ്യങ്ങളടങ്ങിയ റഫറണ്ടം വോട്ടെടുപ്പ് മേഖലയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുള്ള പശ്ചാത്തലത്തില്‍, ഈ കേന്ദ്ര സാമ്പത്തിക നിക്ഷേപം ആല്‍ബര്‍ട്ടയുടെ വ്യോമ പ്രതിരോധ മേഖലയെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
