നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീ​ഗം അന്തരിച്ചു

OCTOBER 7, 2026, 8:35 PM

കോഴിക്കോട്: നടൻ പ്രേംനസീറിന്റെ   മകൾ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.

പ്രേംനസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നൽകിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്.

ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീ​ഗത്തിന്റെ വിദ്യാഭ്യാസം. 

vachakam
vachakam
vachakam

ഭർത്താവ് : പരേതനായ റിട്ട: സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദ്. മക്കൾ: സജിത്ത്, സോജ. സഹോദരങ്ങൾ: പരേതനായ ഷാനവാസ്, റസിയ, റിത. ഖബറടക്കം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam