കാനഡയില്‍ നിന്ന് പ്രവിശ്യകള്‍ വേര്‍പിരിയണമെന്ന് മസ്‌ക്; ഒറ്റവാക്കില്‍ വിയോജിപ്പ് വ്യക്തമാക്കി സസ്‌കാച്ചെവാന്‍ പ്രീമിയര്‍

OCTOBER 7, 2026, 6:57 PM

ഒട്ടാവ: കാനഡയിലെ പ്രവിശ്യകളായ ക്യൂബെക്ക്, ആല്‍ബര്‍ട്ട, സസ്‌കാച്ചെവാന്‍ എന്നിവ കാനഡയില്‍ നിന്ന് വേര്‍പിരിയണമെന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പ്രസ്താവന വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ഒറ്റവാക്കില്‍ തള്ളിക്കളഞ്ഞുകൊണ്ട് സസ്‌കാച്ചെവാന്‍ പ്രീമിയര്‍ സ്‌കോട്ട് മോ രംഗത്തെത്തി.

ബുധനാഴ്ച രാവിലെ എക്‌സിലൂടെയാണ് ക്യൂബെക്ക് കാനഡയില്‍ നിന്ന് വേര്‍പിരിയുന്നതാണ് നല്ലതെന്നും, ആല്‍ബര്‍ട്ടയും സസ്‌കാച്ചെവാനും ഇതിന് തയ്യാറാകണമെന്നും മസ്‌ക് കുറിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഇല്ല എന്ന് മാത്രം കുറിച്ചുകൊണ്ട് സ്‌കോട്ട് മോ മസ്‌കിന്റെ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.

കാനഡയില്‍ നിന്ന് സ്വന്തം പ്രവിശ്യ വേര്‍പിരിയുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും, അയല്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലെ ജനങ്ങള്‍ക്ക് വേര്‍പിരിയല്‍ വിഷയം റഫറണ്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള അവകാശമുണ്ടെന്ന് സ്‌കോട്ട് മോ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നാല്‍ നിയമപ്രകാരം ജനഹിതപരിശോധന നടത്താന്‍ തങ്ങളുടെ സര്‍ക്കാരും ബാധ്യസ്ഥരാണെന്ന് കഴിഞ്ഞ മേയ് മാസത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam