ആലിപ്പഴ വീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യത: ന്യൂ ബ്രണ്‍സ്വിക്കില്‍ ജാഗ്രതാ നിര്‍ദേശം

JULY 14, 2026, 10:43 AM

ടൊറന്റോ: കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും കനത്ത ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എന്‍വിറോണ്‍മെന്റ് കാനഡ പ്രവിശ്യയിലുടനീളം സിവിയര്‍ തണ്ടര്‍‌സ്റ്റോം വാച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴ, വലിയ ആലിപ്പഴ വീഴ്ച, മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റ്, അപൂര്‍വ്വമായി ടൊര്‍ണാഡോ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. പ്രവിശ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കനത്ത കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതല്‍ സാധ്യത പ്രവചിക്കുന്നത്. ഇവിടെ രൂപപ്പെടുന്ന മേഘങ്ങള്‍ പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം.

പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ 30 മുതല്‍ 60 മില്ലീമീറ്റര്‍ വരെ മഴയ്ക്കും 1 മുതല്‍ 3 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്. മറ്റ് പ്രദേശങ്ങളില്‍ ഇടത്തരം രീതിയിലുള്ള കാറ്റും മഴയും പ്രതീക്ഷിക്കാം.

ടൊര്‍ണാഡോ ഭീഷണി കുറവ്, എങ്കിലും സുരക്ഷ പ്രധാനം

ടൊര്‍ണാഡോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും, ശക്തമായ കാറ്റാണ് പ്രധാന ഭീഷണിയെന്നും എന്‍വിറോണ്‍മെന്റ് കാനഡയിലെ കാലാവസ്ഥാ വിദഗ്ദ്ധ ജില്‍ മേപിയ പറഞ്ഞു. ഇടിമിന്നലുകള്‍ വളരെ പെട്ടെന്ന് രൂപപ്പെടുകയും അതുപോലെ വേഗത്തില്‍ മാറുകയും ചെയ്യുന്നതിനാല്‍ ഇവ മുന്‍കൂട്ടി കൃത്യമായി പ്രവചിക്കുന്നത് പ്രയാസകരമാണ്.

മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ അടിയന്തരമായി സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറണം. ജനലുകളില്‍ നിന്നും വാതിലുകളില്‍ നിന്നും അകന്നു നില്‍ക്കാനും, പുറത്തുള്ള സാധനങ്ങള്‍ സുരക്ഷിതമായി മാറ്റിവെക്കാനും വാഹനം സാധ്യമെങ്കില്‍ അടച്ചുറപ്പുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും അധികൃതര്‍ നിര്‍ദേശിച്ചു. നിരീക്ഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും എന്‍വിറോണ്‍മെന്റ് കാനഡ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam