കിച്ചനർ: ജനുവരി 24-ന് കിച്ചനറിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടക്കുന്ന NFMA Canada യുടെ ഒന്റാരിയോ റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ വൈസ് പ്രസിഡന്റ് റോമി ചെറിയാൻ അറിയിച്ചു. നാഷണൽ കൺവെൻഷന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ ഒന്റാരിയോയിലുള്ള മലയാളി സംഘടനകളും മലയാളി നേതാക്കളും സജീവമായി പങ്കെടുക്കുമെന്ന് മീഡിയ ചെയർ സാജു ഇവാൻ അറിയിച്ചു.
കൺവെൻഷനുള്ള രജിസ്ട്രേഷൻ വെങ്കിടേഷ് ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയതായി റീജിയണൽ സെക്രട്ടറി സോഫിയ ഭുവനേശ്വർ അറിയിച്ചു.
കാനഡയിലെ അറുപതിലധികം വലുതും ചെറുതുമായ സംഘടനകളുടെ കൂട്ടായ്മയാണ് NFMA Canada. ജാതി–മത–രാഷ്ട്രീയ ചിന്താഗതികൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ചാണ് സംഘടന രൂപം കൊണ്ടത്. കാനഡയിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് ശക്തമായ ഒരു ദേശീയ സംഘടനയായി വളർന്നിരിക്കുകയാണെന്ന് മീഡിയ കൺവീനർ സന്തോഷ് മേക്കര പറഞ്ഞു.
കൺവെൻഷന്റെ വിജയത്തിനായി ഒന്റാറിയോയിലെ എല്ലാ സംഘടനപ്രധിനിധികളും പങ്കെടുക്കുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് റോമി ചെറിയാൻ അറിയിച്ചു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
